മരിച്ചവര്‍
ഒരിക്കലും മരിക്കാറില്ല
ചിലപ്പോള്‍
അവര്‍ മടങ്ങിവരും.
കറുത്ത ചതുരങ്ങളില്‍ നിന്നും
ഉയിര്‍ത്ത്
പലയിടത്തും
അലഞ്ഞ് നടക്കും.
വീടിന്റെ
ഉമ്മറത്ത്
തങ്ങളുടെ പടങ്ങളില്‍
ഇരട്ടവാലന്റെ
ചിത്രരചന കണ്ട് വേദനിക്കും.
പൊടി പിടിച്ച്
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന
കിടപ്പുമുറികളില്‍
വെറുതെ കയറുമ്പോള്‍
എട്ടുകാലിവലയില്‍ കുടുങ്ങും.
അവിടെ
കറങ്ങി നടക്കുന്ന
പഴയകാല നിശ്വാസങ്ങളെ അറിയും.
തൊടികളില്‍
കുട്ടികള്‍ എറിഞ്ഞുടച്ച
വെറ്റിലച്ചെല്ലം തിരയും.
‘മക്കളേ’ യെന്ന്
വിളിക്കാന്‍ തുടങ്ങുമ്പോഴേക്കും
അവര്‍ ഹൃദയങ്ങള്‍ മുറിച്ച്
വേറിട്ടതറിയും.
പിന്നീട്
കാല്പാടുകളിലൂടെ
തിരിച്ച്
ചതുരങ്ങളില്‍ തന്നെ
കുടിയേറും.
Tuesday, August 18, 2009
പ്രകൃതി
ഇലയില്‍
മഞ്ഞുതുള്ളി സ്പര്‍ശിക്കുന്നതുപോലെ
നിലാവിന്റെ
ഇതള്‍
പൊഴിയുന്നതു പോലെ
ആകാശത്താഴ്വരയില്‍
സൂര്യന്
ചുവപ്പ് അണിയുന്നതുപോലെ
തുമ്പി
പൂവിനെ തൊടുന്നതുപോലെ
തിര
തീരത്ത്
വെള്ളിമണികള് വിതറുന്ന പോലെ
പ്രിയമാര്‍ന്ന
കാഴ്ചകളാല്‍
ആനന്ദനിര്ഭരമാകുന്നു പ്രകൃതി
മഞ്ഞുതുള്ളി സ്പര്‍ശിക്കുന്നതുപോലെ
നിലാവിന്റെ
ഇതള്‍
പൊഴിയുന്നതു പോലെ
ആകാശത്താഴ്വരയില്‍
സൂര്യന്
ചുവപ്പ് അണിയുന്നതുപോലെ
തുമ്പി
പൂവിനെ തൊടുന്നതുപോലെ
തിര
തീരത്ത്
വെള്ളിമണികള് വിതറുന്ന പോലെ
പ്രിയമാര്‍ന്ന
കാഴ്ചകളാല്‍
ആനന്ദനിര്ഭരമാകുന്നു പ്രകൃതി
Saturday, August 15, 2009
ആകാശം...........
ആകാശത്തിന്റെ
വിതാനങ്ങളിലൂടെ പറന്നു പോകുന്നു,പക്ഷികള്‍.....
കാറ്റ്
ഓടി നടന്ന്
ഓരോ ഇലകളെയും ഉണര്‍ത്തുന്നു..........
മുറ്റത്ത്
ഇളംവെയില്‍ വീണുകിടക്കുന്നു।
ഓരോ പൂവും
വിടരാന്‍ തുടങ്ങുന്നുണ്ട്।
ശാന്തവും
സൌമ്യവും
തണുത്തതുമായ പ്രഭാതം।
കര്‍മങ്ങളുടെ
അഴിയാക്കുരുക്കുകളിലെക്ക്....
ഇവിടെ തുടങ്ങുന്നു....
ഒരു ദിവസം............
വിതാനങ്ങളിലൂടെ പറന്നു പോകുന്നു,പക്ഷികള്‍.....
കാറ്റ്
ഓടി നടന്ന്
ഓരോ ഇലകളെയും ഉണര്‍ത്തുന്നു..........
മുറ്റത്ത്
ഇളംവെയില്‍ വീണുകിടക്കുന്നു।
ഓരോ പൂവും
വിടരാന്‍ തുടങ്ങുന്നുണ്ട്।
ശാന്തവും
സൌമ്യവും
തണുത്തതുമായ പ്രഭാതം।
കര്‍മങ്ങളുടെ
അഴിയാക്കുരുക്കുകളിലെക്ക്....
ഇവിടെ തുടങ്ങുന്നു....
ഒരു ദിവസം............
Subscribe to:
Posts (Atom)
